ഇന്ത്യയിൽ ആദ്യമായി ഏകസിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ; യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോർട്ടലിൽ വിവാഹ രജിസ്ട്രേഷന്‍, വിവാഹ മോചനം രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ രജിസ്ട്രേഷൻ, ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കാനുള്ള രജിസ്ട്രേഷൻ, അപ്പീൽ,…

Read More

ഉത്തരാഖണ്ഡിലെ ബസ് അപകടം ; മരണം 36 ആയി , ബസിൽ ഉണ്ടായിരുന്നത് 60 ഓളം പേർ , അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ മരണം 36 ആയി. ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അനുവദിനീയമായതിലും കൂടുതല്‍ ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതാകാം അപകട കാരണമെന്നാണ് ദുരന്തനിവാരണ സേനാ അധികൃതര്‍ പറയുന്നത്. 45 സീറ്റുള്ള ബസില്‍ കുട്ടികളുള്‍പ്പെടെ അറുപതോളം പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സർക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗർവാലിൽ നിന്ന്…

Read More

ആകാശത്തുപറന്നു നടക്കുന്നവനെ തള്ളിനീക്കേണ്ട അവസ്ഥ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാർ: വീഡിയോ ഹിറ്റ്

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ…തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടീ… എന്ന ഗാനം മലയാളികൾക്ക് മറക്കനാകില്ല. ആഭിജാത്യം എന്ന സിനിമയിലേതാണ് ഈ ഗാനം. ഈ പാട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്‍റെ ഹാസ്യചക്രവർത്തി സാക്ഷാൽ അടൂർ ഭാസിയാണ് ഈ സൂപ്പർ ഹിറ്റ് ഗാനം പാടിയത്. പറഞ്ഞുവരുന്നതു പാട്ടിനെക്കുറിച്ചല്ല. ആളുകൾ ബൈക്കും കാറും ബസും ലോറിയുമെല്ലാം തള്ളുന്നതു നിത്യസംഭവങ്ങളാണ്. നിങ്ങൾ ധാരാളം കണ്ടിട്ടുമുണ്ടാകും. WATCH | Police Push Helicopter Of Uttarakhand CM Pushkar…

Read More

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: 15 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേരാണ് മരിണമടഞ്ഞത്. മരിച്ചവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജി‍സ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്ക‍ർ സിങ് ധാമി ഉത്തരവിട്ടു. ചമോലിയിൽ അളകനന്ദ നദി തീരത്ത് നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ…

Read More