ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുത്: ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം. സർക്കാർ ഔദ്യോഗിക രേഖകളുടെ വിവരങ്ങൾ ചോരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം എഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയത്.  ഔദ്യോഗിക വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഡീപ്സീക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐ ആപ്പുകളും, ടൂളുകളും ഓഫീസ്…

Read More

100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല; ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ

ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ജനങ്ങളെ ആനകൾക്ക് സമീപത്തു…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. 

Read More