പ്രചാരണത്തിന് ബംഗാളിൽപോലും മുഖ്യമന്ത്രി പോയില്ല; വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കെ. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബംഗാളിൽപോലും മുഖ്യമന്ത്രി പോയില്ല. വിദേശയാത്രയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്ന പ്രസ്താവനയാണ് ഇ.പി. ജയരാജൻ നടത്തിയത്. വിദേശയാത്ര പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്തിനാണ് പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കെ. സുധാകരന്റെ തിരിച്ചുവരവ് സ്വാഭാവികമാണെന്നും അനാവശ്യ വിവാദം ഒഴിവാക്കാനാണ് ഇന്നുതന്നെ ചുമതല ഏറ്റെടുക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. വടകരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ….

Read More