ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു; ഗ്ലാസുകൾക്കടക്കം കേടുപാടുകൾ

ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു. പുരിയിൽ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിനാണ് കേടുപാടുകൾ സംഭവിച്ചത്. കൊടുങ്കാറ്റിൽ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനിൽ നിന്ന് ട്രെയിനിലേക്ക് ആവശ്യമായ വൈദ്യതി എത്തിക്കുന്നത് പാന്റോഗ്രാഫ് വഴിയാണ്)തകർന്നതിനെത്തുടർന്ന് ദുലാഖപട്ടണം – മഞ്ചൂരി റോഡ് സ്‌റ്റേഷനിൽ നിർത്തിയിട്ടു. ജനൽ ഗ്ലാസുകൾക്കും കേടുപാടുകൾ സംഭവിച്ചു. മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചാണ് ഹൗറ സ്റ്റേഷനിലെത്തിച്ചത്. ‘ കേടുപാടുകൾ വിലയിരുത്തിയ ശേഷമാണ് ഹൗറയിലേക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചുകൊണ്ടുപോയത്. ഇടിമിന്നലിൽ…

Read More