
ഓണ്‍ലൈനില്‍ വാങ്ങിയ ടിവി പ്രവർത്തനരഹിതം; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി
ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും ഓഫർ വില്പനയിൽ വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരൻ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ടിവി…