ഖത്തറിൽ തവണ വ്യവസ്ഥയിൽ വാഹനം വാങ്ങാൻ ക്രെഡിറ്റ് സർട്ടിഫിക്കറ്റും വേണം

ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ വാ​ഹ​ന വി​ൽ​പ​ന ക​മ്പ​നി​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഖ​ത്ത​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ നാ​ലാം ന​മ്പ​ർ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് വാ​ഹ​ന ഡീ​ല​ർ​മാ​ർ​ക്ക് ത​വ​ണ​വ്യ​വ​സ്ഥ​യി​ലെ വാ​ഹ​ന വി​ൽ​പ​ന സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.വാ​ഹ​നം വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രി​ച്ച​ട​വി​ന് ശേ​ഷി​യു​​ണ്ടോ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ലെ കൃ​ത്യ​ത തു​ട​ങ്ങി​യ​വ ക​മ്പ​നി​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​താ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. ഉ​പ​ഭോ​ക്താ​വി​നെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ക്രെ​ഡി​റ്റ് ബ്യൂ​റോ​യി​ൽ നി​ന്നു​ള്ള ക്രെ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ…

Read More

ഇസ്രയേലിന് കനത്ത തിരിച്ചടി; ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സർക്കാർ

ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ സ്പാനിഷ് സർക്കാർ. ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്‍റെ ഈ തീരുമാനം. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്​പെയിൻ നിർത്തലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആയുധങ്ങൾ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമ​​ന്ത്രാലയം അറിയിച്ചു. ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9…

Read More

സെയിൽസ്, പ്രൊക്യൂർമെന്റ്, പ്രൊജക്ട് മേഖലയിൽ സൗദിവൽക്കരണം; നിയമം പ്രാബല്യത്തിൽ

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധനക്കും…

Read More