
പൂരം കലക്കിച്ചതാണ്; ആളെ പറ്റിക്കാനുള്ള ഏര്‍പ്പാട് ആണിത്: പരിഹസിച്ച് പി വി അന്‍വര്‍
തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു എന്‍ഡ് ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് നടക്കുന്നതെന്ന അഭിപ്രായവും ഇല്ല. ആളെ പറ്റിക്കാനുള്ള ഏര്‍പ്പാട് ആണിത്. താങ്കള്‍ കൂടി ഭാഗമായ ഇടതുമുന്നണിയുടെ ഭാഗമായ സര്‍ക്കാരല്ലേ ഉത്തരവിടുന്നതെന്ന ചോദ്യത്തോട് ‘ഞാന്‍ ഇടതുമുന്നണിയില്‍ ഉണ്ടോയെന്ന് അറിയില്ല. കോണ്‍ഗ്രസുകാരനാണല്ലോ? എന്തുചെയ്യും’ എന്ന പരിഹാസ മറുപടിയാണ് എംഎല്‍എ നല്‍കിയത്….