
ദർശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു; ഷറഫുദ്ദീൻ വലിയ കത്ത് മുഖ്യരക്ഷാധികാരി, പുന്നക്കൻ മുഹമ്മദലി പ്രസിഡൻ്റ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രശസ്ത ജീവകാരുണ്യ സാംസ്കാരിക സംഘടനയായ ദർശന കലാസാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു. പുതിയ ഭരണസമിതിയുടെ ഭാരവാഹികളായി ഷറഫുദ്ദീൻ വലിയകത്ത് മുഖ്യരക്ഷാധികാരിയും പുന്നകൻ മുഹമ്മദലി (പ്രസിഡന്റ്), അഖിൽ ദാസ് ഗുരുവായൂർ (ജനറൽ സെക്രട്ടറി), ഷാബു തോമസ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. സി.പി. ജലീൽ വർക്കിംഗ് പ്രസിഡണ്ട്, സക്കരിയ മാട്ടൂൽ, ഷാഫി അഞ്ചങ്ങാടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഷംസീർ നാദാപുരം, കെ.വി. ഫൈസൽ എന്നിവരെ ജോ. സെക്രട്ടറിമാരായും സി.പി. മുസ്തഫ ജോയിന്റ് ഖജാൻജിയായും…