
ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്; ഗവർണർമാർക്ക് താക്കീതുമായി സുപ്രീം കോടതി
നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തുന്നതിൽ ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗവർണർമാർക്ക് കോടതി നിർദേശം നൽകി. ‘നിയമസഭ പാസാക്കിയ ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്. പഞ്ചാബിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരല്ല. നമ്മൾ ഒരു പാർലമെന്ററി ജനാധിപത്യമായി തുടരുമോ?…