ശിരോമണി അകാലിദളുമായി സഖ്യമില്ല; പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

ശിരോമണി അകാലിദളുമായുള്ള സഖ്യ ചർച്ച പരാജയപ്പെട്ടതോടെ പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ സുനിൽ ജാക്കറാണ് ഇക്കാര്യമറിയിച്ചത്. പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് ജാക്കർ എക്‌സിൽ കുറിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് ജൂൺ ഒന്നിനാണ് തെരഞ്ഞെടുപ്പ്. കേന്ദ്രസർക്കാറിനെതിരെ കർഷക രോഷം നിലനിൽക്കുന്ന പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപി തീരുമാനം വെല്ലുവിളി നിറഞ്ഞതാണ്. വിളകർക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. പതിമൂന്നിൽ അഞ്ചു സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ ഇതംഗീകരിക്കാൻ അകാലിദൾ…

Read More

ശിരോമണി അകാലിദളുമായി സഖ്യമില്ല; പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

ശിരോമണി അകാലിദളുമായുള്ള സഖ്യ ചർച്ച പരാജയപ്പെട്ടതോടെ പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ സുനിൽ ജാക്കറാണ് ഇക്കാര്യമറിയിച്ചത്. പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് ജാക്കർ എക്‌സിൽ കുറിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് ജൂൺ ഒന്നിനാണ് തെരഞ്ഞെടുപ്പ്. കേന്ദ്രസർക്കാറിനെതിരെ കർഷക രോഷം നിലനിൽക്കുന്ന പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപി തീരുമാനം വെല്ലുവിളി നിറഞ്ഞതാണ്. വിളകർക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. പതിമൂന്നിൽ അഞ്ചു സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ ഇതംഗീകരിക്കാൻ അകാലിദൾ…

Read More

കോൺഗ്രസ് മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ ഭാര്യയും എം.പിയുമായ പ്രണീത് കൗർ ബി.ജെ.പിയിലേക്ക്

കോൺഗ്രസ് എം.പി.യും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, നേതാവ് തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗർ ബി.ജെ.പിയിൽ ചേർന്നത്. അമരീന്ദർ സിംഗ് നേരത്തെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണീതിന്റെ പാർട്ടി പ്രവേശനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രണീത് കൗറിനെ നേരത്തെ കോാൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നാല് തവണ പട്യാല എം.പിയും…

Read More

സമരം ചെയ്തിരുന്ന ഒരു കർഷകൻ കൂടി മരിച്ചു; ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം

കർഷക സമരം തുടരുന്നതിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാൽ സിങ് (62) ആണ് ചൊവ്വാഴ്ച മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം. കർഷക സമരത്തിനെതിരെ ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനിടെ കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ സമരത്തിൽ ആയിരക്കണക്കിനു കർഷകർ അണിനിരന്നു. കേന്ദ്ര സർക്കാരിനെതിരെയും പല സ്ഥലങ്ങളിലും…

Read More

കർഷക സമരം; ഒരു കർഷകൻ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി; ഒരു കോടി ധനസഹായം നിരസിച്ച് കുടുംബം

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷകസമരത്തിനിടെ ഖനൗരിയിൽ ഒരു കർഷകൻ കൂടി മരിച്ചു. ദർശൻ സിങ് എന്ന കർഷകൻ മരിച്ചത്. 63 വയസായിരുന്നു. ഭട്ടിൻഡയിലെ അമർഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുളള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ…

Read More

കേന്ദ്ര സർക്കാരിൻറെ കാർഷികവിരുദ്ധനയങ്ങൾക്കെതിരെ കർഷകരുടെ സമരം തുടരും

കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരും. കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷകർ തള്ളുകയാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്നാണ് നേതാക്കൾ പറയുന്നത്. അഞ്ചുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകൾ സംഭരിക്കാം എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം. കാർഷിക രംഗത്തെ വിദഗ്ധരുമായും സമരത്തിനില്ലാത്ത മറ്റു കർഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകൾ ശേഷമാണ് നിർദേശം തള്ളുന്നതായി കർഷക നേതാക്കൾ…

Read More

കർഷക സമരത്തിൽ സംഘർഷം

ദില്ലി ചലോ മാർച്ചിനിടെ പഞ്ചാബ് ഹരിയാന അതൃത്തിയിലെ അമ്പാലയിലാണ് സംഘർഷം ഉണ്ടായത്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. ഹരിയാന…

Read More

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ്…

Read More

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ  ഗുരുതര ആരോപണവുമായി മുന്‍ ഭാര്യ. മദ്യപിച്ച് പിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകൾ സീറാത് മൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് മുന്‍ ഭാര്യയും പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീക് ഗ്രേവാൾ മന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്. ഭഗവന്ത് മൻ രക്ഷിതാവിന്റെ ചുമതലകൾ…

Read More

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു

പഞ്ചാബിലെ ഫിറോസ്പൂരിൽ പാക് ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. ലഹരി കടത്താനുള്ള നീക്കം തടഞ്ഞതായി ബി.എസ്.എഫ് അറിയിച്ചു. ലഹരികടത്തുമായി ബന്ധപ്പെട്ട കഴിഞ്ഞ കുറച്ചുമാസങ്ങളായി പാക് ഡ്രോണുകൾ പഞ്ചാബ് ജമ്മു കശ്്മീർ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തു ഡ്രോണുകളാണ് ബി.എസ്.എഫ് ഇത്തരത്തിൽ തകർത്തിട്ടത്.

Read More