പഞ്ചാബ് അതിർത്തിയിലെ കർഷക സമരം ; സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു

പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21മത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ……………………………….. പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി…

Read More