ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ; ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, മണ്ഡല മാസം ആരംഭിച്ചതോടെ സന്നിധാനത്ത് ഭക്തരുടെ തിരക്കാണ്. പല നാടുകളില്‍ നിന്നും അയ്യപ്പനെ കാണാന്‍…

Read More

കൊതുകു പെരുകിയാൽ ഇനി പിഴ; കർശന നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് കൊതുകുവളർത്തലിനെതിരേ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴയടയ്ക്കണം. മഴക്കാലത്തെത്തുടർന്ന് വൈറൽ പനി അടക്കം സാംക്രമികരോഗങ്ങൾ വ്യാപിക്കുന്നതിനാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് കർശനനടപടി സർക്കാർ സ്വീകരിക്കുന്നത്. കേരള പൊതുജനാരോഗ്യനിയമപ്രകാരം കൊതുകുവളർത്തലിനെതിരേ പിഴയടക്കം നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണ സന്ദേശത്തിലൂടെ മുന്നറിയിപ്പുനൽകി. പബ്ലിക് ഹെൽത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയ്‌ക്കെത്തി കുറ്റംകണ്ടെത്തിയാൽ വീട്ടുടമസ്ഥന്റെ പേരിലോ, വസ്തു ഉടമസ്ഥന്റെ പേരിലോ പിഴ ചുമത്തും. ഇത്…

Read More

യുഎഇയിൽ ബിസിനസ് രഹസ്യം ചോർത്തുന്നവർ ജാഗ്രതൈ … ! ; പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ബി​സി​ന​സ് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​ത് യു.​എ.​ഇ​യി​ൽ ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 20,000 ദി​ർ​ഹം മു​ത​ൽ പി​ഴ​യും ല​ഭി​ക്കും. ര​ഹ​സ്യം ചോ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ങ്കി​ൽ ത​ട​വ് അ​ഞ്ച് വ​ർ​ഷം വ​രെ നീ​ളു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാൻ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയിൽ വളരെ വ്യക്തമായിട്ടുണ്ട്. പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വർധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്. ഇവരുടെ പേര് ശിക്ഷായിളവ് നൽകുന്നവരുടെ ലിസ്റ്റിൽപോലും ഉണ്ടാവാൻ പാടില്ലാത്തതാണ്….

Read More

എഞ്ചിനീയർമാരെ കാറിടിച്ച് കൊന്ന സംഭവം; 17കാരന് കിട്ടിയത് ഉപന്യാസം എഴുതൽ ശിക്ഷ, കാറിന് രജിസ്ട്രേഷൻ ഇല്ല

പൂനെയിൽ മദ്യപിച്ച് 200 കിലോമീറ്ററിലധികം വേഗത്തിൽ പോർഷെ ടയ്കൻ കാറോടിച്ച് അപകടം വരുത്തിയ 17കാരന് ഉടനെ ജാമ്യം ലഭിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. ഇതിനെത്തുടർന്ന് പൊലീസ് പുന:പരിശോധനാ ഹർജി സമർപ്പിച്ചു. കർണാടകയിൽ നിന്നുള്ള ആറ്മാസത്തേക്കുള്ളവ താൽക്കാലിക രജിസ്ട്രേഷൻ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഇതുവരെ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്ട്രഷൻ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതർ അറിയിച്ചു. രണ്ടര കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ…

Read More

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസിന്റെ ശിക്ഷ ഇന്ന് വിധിക്കും

ഐസിസ് മാതൃകയില്‍ കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിന്റെ ശിക്ഷ കൊച്ചി എൻ.ഐ.എ കോടതി ഇന്ന് വിധിക്കും. ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര ആസൂത്രണംചെയ്ത നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Read More

കോടതിയെ അപമാനിച്ചെന്ന ധോണിയുടെ പരാതി; മുൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയുടെ പരാതിയിൽ ശിക്ഷിക്കപ്പെട്ട മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന് ആശ്വാസം. 15 ദിവസത്തെ തടവുശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സമ്പത്ത് കുമാറിന്റെ അപ്പീൽ പരി​ഗണിക്കാനും കോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ സമ്പത്ത് കുമാർ നൽകിയ ഹർജിയിൽ ധോണിക്ക്…

Read More

ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിശുദിനമായ നവംബർ 14 ന് ശിക്ഷ പ്രഖ്യാപിക്കും

ആലുവ കേസിൽ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ ദില്ലിയിൽ വച്ച് പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ…

Read More

യുഎസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസ് : ഭർത്താവിന് ജീവപര്യന്തം

മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ– 37) യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫിലിപ്പിനു ജയിൽമോചിതനാകാൻ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ്‌ ഹെൽത്ത്…

Read More

സദ്ദാം ഹുസൈന്റെ മകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി; ശിക്ഷ നിരോധിത പാർട്ടിയെ പിൻതുണച്ചതിന്

സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകളെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിന് ബാഗ്ദാദ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു. 2021ൽ നൽകിയ ടെലിവിഷൻ അഭിമുഖങ്ങളിൽ നിരോധിത രാഷ്ട്രീയ സംഘടനയായ ബാത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് റഗദ് സദ്ദാം ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാഖിൽ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ…

Read More