പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ട; കെ.എസ്.ആർ.ടി.സി. മുന്നറിയിപ്പ്

ഡ്രൈവർ മോശമായി പെരുമാറി എന്നാരോപിച്ച് തിരുവനന്തപുരം മേയർ ബസ് തടഞ്ഞത് വലിയ വിവാദമായതിന് പിന്നാലെ പരാതിക്കാർ നിയമം കൈയിലെടുക്കേണ്ടെന്നും ജീവനക്കാരെ ശിക്ഷക്കേണ്ടതില്ലെന്നുമുള്ള മുന്നറിയിപ്പുമായി കെ.എസ്.ആർ. ടി.സി. ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചോ അപകടകരവും അലസവുമായ ഡ്രൈവിങ്ങിനെക്കുറിച്ചോ പരാതിയുണ്ടായാൽ 9188619380 വാട്സ്ആപ് നമ്പറിൽ അറിയിക്കാമെന്നും യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ലെന്നും സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവ നക്കാരുടെ മോശം പെരുമാറ്റം, അവരെക്കുറിച്ചുള്ള പരാതികൾ എന്നിവ പരി ശോധിക്കാൻ മാനേജ്‌മെന്റിന് അധികാരവും ശരിയായ മാർഗവുമുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More

നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവർ: നവ കേരള സദസ്സിൽ എത്തുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി

നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം. നവ കേരള സദസ്സിൽ പങ്കെടുത്തവർക്കെതിരെ നടപടി വരുന്നത് ഇപ്പോൾ പാർട്ടി കാര്യമായിരിക്കാം. എന്നാൽ അവർ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേർന്നവരാണ്. ഇന്ന് ഒരു തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിനോടൊന്നും…

Read More