വിമാനങ്ങളുടെ കൃത്യനിഷ്ഠയിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദിയ എയർലൈൻസ്

കൃത്യനിഷ്ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ്. അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിറിയം കമ്പനിയുടേതാണ് റിപ്പോർട്ട് . ജൂലൈ മാസത്തിൽ പരമാവധി കൃത്യത പാലിച്ചുകൊണ്ട് അന്താരാഷ്ട്ര സർവീസുകൾ നടത്തിയ വിമാന കമ്പനികളിൽ സൗദിയ എയർലൈൻസ് ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂൺ മാസത്തിലെ റിപ്പോർട്ടുകളിലും സൗദി എയർലൈൻസ് ഒന്നാമതായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും സൗദിയ എയർലൈൻസ് 88 ശതമാനത്തിലധികം കൃത്യത പാലിച്ചു. സമയക്രമം പാലിക്കുന്നതിൽ മറ്റു വിമാന കമ്പനികളെല്ലാം സൗദിയക്ക്…

Read More