ഇടിമിന്നലേറ്റ് 2 സ്ത്രീകൾക്ക് ദാരുണാന്ത്യം; സംഭവം പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ

കൊല്ലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം. മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തിൽ സരോജം (55), മഞ്ജു ഭവനിൽ രജനി (59) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പുനലൂര്‍ കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി സജില്‍ താജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു. ജോയിന്റ് എക്‌സൈസ് കമ്മിഷണർ അഞ്ചല്‍ അലയമണ്‍ പുത്തയം തേജസ് മന്‍സിലില്‍ ജെ. താജുദീന്‍കുട്ടിയുടേയും സബീനാ ബീവിയുടേയും മകനാണ് സജില്‍ താജ്. പുനലൂരില്‍ മുക്കടവ് തടയണക്ക് സമീപത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങുമ്പോള്‍ കാല്‍വഴുതി ആറ്റിലകപ്പെട്ടതാവാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച കോളേജിൽ പോയ സജില്‍ ഏറെവൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല….

Read More

നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു

കൊല്ലം പുനലൂരിൽ നഗരസഭ മുൻ കൗൺസിലറായ വീട്ടമ്മ കല്ലടയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സിന്ധു ഉദയകുമാറാണ് ആത്മഹത്യ ചെയ്തത്. സിന്ധുവിന്‍റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. സിന്ധുവും സുഹൃത്തുകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു നഗരസഭയിലെ ജീവനക്കാരിയുമായി സിന്ധു കഴിഞ്ഞ ദിവസം തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനു ശേഷമാണു കല്ലടയറ്റിലേക്കു ചാടിയതെന്നാണ് ഭർത്താവ് ഉദയകുമാർ പറയുന്നത്. സ്വർണാഭരണങ്ങളും പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷമായിരുന്നു സിന്ധു…

Read More

മാതാപിതാക്കൾക്കൊപ്പം ഉറങ്ങി, പുലർച്ചെ മറ്റൊരു മുറിയിലേക്ക് മാറി; ഗർഭിണി മരിച്ച നിലയിൽ

പുനലൂരില്‍ നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി ശരണ്യ(23)യാണ് മരിച്ചത്. കൊട്ടാരക്കര പുത്തൂർ സ്വദേശി അഖിലുമായി ഒന്നരവർഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം. ശരണ്യയെ ഇന്ന് പുലര്‍ച്ചെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശരണ്യ പുലർച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് പൂട്ടിയതായി മനസ്സിലായി. തുടർന്ന് അടുത്ത് താമസിക്കുന്നവരുടെ സഹായത്തോടെ…