
ഇത്തിരി കുഞ്ഞനാണ്…, എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിൻ സീഡ്…; മനസിലാക്കാം ചില കാര്യങ്ങൾ
ആരോഗ്യസംരക്ഷണത്തിന് പംപ്കിൻ സീഡുകൾ/മത്തങ്ങാ വിത്തുകൾക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകൾക്കിടയിൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയാതിരിക്കുന്നവർ ഭക്ഷണത്തിൽ പംപ്കിൻ സീഡുകൾ തീർച്ചയായും ഉൾപ്പെടുത്തണം. പംപ്കിൻ സീഡുകളുടെ ഗുണം മനസിലാക്കാം. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങി അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പംപ്കിൻ സീഡുകൾ പോഷകാഹാരമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും കേശാരോഗ്യത്തിനും പംപ്കിൻ സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മത്തങ്ങാവിത്തുകൾ ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്തങ്ങാവിത്തുകൾ. കൊഴുപ്പ്, കൊളസ്ട്രോൾ…