പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ച സംഭവം; സംസ്ഥാനത്ത് തിങ്കളാഴ്ച പമ്പ് ഉടമകളുടെ സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില…

Read More

നവീൻ ബാബുവിന്റെ മരണം: പ്രശാന്ത് പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, നടപടിക്ക് ശുപാർശ

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്. സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്….

Read More

പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ…

Read More

കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു മണിയോടുകൂടി പമ്പിലെത്തിയ സംഘം കൃത്യമായ ആസൂത്രണത്തോടെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുളകുപൊടി ജീവനക്കാരന്‍റെ കണ്ണിലേക്ക് എറിഞ്ഞശേഷം കൂട്ടത്തിലൊരാള്‍ ഉടുത്തിരുന്ന മുണ്ടിട്ട് അയാളുടെ തലയില്‍ മൂടിയാണ് ആക്രമിച്ചത്. പിന്നീട് മൂവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ് 10000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Read More