പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; മേഖലയിൽ പരിശോധന തുടരുന്നു

തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ. കശ്മീർ സോൺ പൊലീസ് സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. പുൽവാമയിലെ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ആദ്യം ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു….

Read More

‘പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ആന്‍റോ ആന്‍റണി

പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ. പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെ ആന്‍റോ ആന്‍റണി തിരുത്തി. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്‍റോ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്‍റെ…

Read More

മോദി സർക്കാരിനെതിരെ വിമർശനവുമായി സത്യപാൽ മാലിക്

രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയതോടെ മോദി ഭരണത്തെ ചോദ്യം ​ചെയ്യുന്നവരെയെല്ലാം കേന്ദ്ര ഏജൻസികൾ തിരഞ്ഞു​പിടിച്ച് റെയ്ഡ് നടത്തുന്ന കാലമാണിപ്പോൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിർശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ വ്യാപക വിമർശനമാ​ണെങ്ങും. അതി​​ന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ സൗത്ത് ഡൽഹിയിലെ വസതിയിൽ 22ന് നടന്ന റെയ്ഡ്. വിവിധ വിഷയങ്ങളിൽ മോദി ഭരണകൂടത്തെ സത്യപാൽ​ മാലിക് രൂക്ഷമായി വിമർശിക്കുന്നുവെന്നതാണ് റെയ്ഡിന് പിന്നിലെ കാരണമെന്ന് സത്യപാൽ മാലിക് തന്നെ തുറന്ന് പറഞ്ഞു. ആം…

Read More

പുൽവാമയിലെ സൈനികർക്ക് ആദരം അർപ്പിക്കാൻ പോയപ്പോൾ മുറിയിൽ പൂട്ടിയിട്ടു; ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി

ജമ്മുകശ്മീരിന്റെ മുൻ ഗവർണർ സത്യപാല്‍ മാലിക്കുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് രാഹുല്‍ഗാന്ധി എം.പി. പുല്‍വാമ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടിരിക്കുന്നത്. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാൻ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.പ്രധാനമന്ത്രി എത്താനിരിക്കെയാണ് തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.സത്യപാല്‍ മാലിക്കുമായുള്ള സംസാരത്തിനിടെയാണ് ഇക്കാര്യം രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. ആതിഖ് അഹമദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത്…

Read More

പുൽവാമ ഭീകരാക്രമണം; ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റേത്: മുൻ കരസേനാ മേധാവി

പുൽവാമ ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി ടെലഗ്രാഫ് പത്രത്തോട് പ്രതികരിച്ചു. 1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി. സിആർപിഎഫ്…

Read More