പുൽപ്പള്ളിയിലെ സംഘർഷം; രണ്ട് പേരെ അറസ്റ്റ് ചെയ്തു, കൂടുതൽ അറസ്റ്റിന് സാധ്യത

കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.

Read More

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോൾ കടുവ ചാണകക്കുഴിയിൽ വീഴുകയായിരുന്നു. ഇവിടെ നിന്നും സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി. കടുവയുടെ കാൽപ്പാടുകൾ പ്രദേശത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം, വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം കടുപ്പിക്കാർ താമരേശരി രൂപത തീരുമാനിച്ചു. ഇന്ന് കുർബ്ബാനയ്ക്കു ശേഷം ഇടവകകളിൽ പ്രതിഷേധ സദസ്  സംഘടിപ്പിക്കും. 22നു കലക്ട്രേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിൽ വന്യജീവി ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സ്ഥലം എംപി…

Read More