
‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മജൻ
താൻ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലില്‍ കിടന്നതെന്നും കോളജില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാമത്തെ ജയില്‍വാസമെന്നും ധർമജൻ വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധര്‍മജൻ തടവുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു….