തമിഴ്നാട് പൊതുമരാമത്ത് മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

തമിഴ്നാട്ടിൽ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. പൊതുമരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ.വി. വേലുവിന്റെ വീടുകളിൽ ആണ് റെയ്ഡ് നടക്കുന്നത്. തിരുവണ്ണമലയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കൽ കോളേജുകളിലും രാവിലെ 6:30 മുതൽ പരിശോധന ഉണ്ട്. സിആർപിഎഫ് സംഘമാണ് റെയ്ഡിന് സുരക്ഷ ഒരുക്കുന്നത്. നിരവധി പി ഡബ്ല്യു ഡി കോൺട്രാക്ടർമാരുടെ വീടുകളിൽ ഉൾപ്പെടെ സംസ്ഥാനത്ത്‌ ആകെ 40 ഇടങ്ങളിൽ ആണ് പരിശോധന. എം.പി ജഗത് രക്ഷകൻ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ…

Read More

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു

കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അമാനി ബുഗമാസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹിന് മന്ത്രി രാജിക്കത്ത് സമർപ്പിച്ചത്. വൈദ്യുതി മന്ത്രി ഡോ. ജാസിം മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല നല്‍കി. കരാറുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും, റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്നും ആരോപിച്ച് അമാനി ബുഗമാസിനെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. അതിനിടെ മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ നടന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന്…

Read More