
ദുബൈ എമിറേറ്റിൽ പൊതുഗതാഗതത്തിനോടുള്ള പ്രിയമേറുന്നു ; കണക്കുകൾ പുറത്ത് വിട്ട് ദുബൈ ആർടിഎ
ദുബൈ എമിറേറ്റിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ വർഷം പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4 ശതമാനം വർധന രേഖപ്പെടുത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട ആർ.ടി.എയുടെ കണക്കുകൾ പ്രകാരം 2024ൽ ദുബൈ മെട്രോ, ട്രാം, ബസ്, ജലഗതാഗത മാർഗങ്ങളായ അബ്ര, ഫെറി, വാട്ടർ ടാക്‌സി, മറ്റ് ഗതാഗത സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചവരുടെ എണ്ണം 74.71 കോടിയാണ്. 2023നെ അപേക്ഷിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 2023ൽ…