പറഞ്ഞത് തെറ്റായിപ്പോയി, നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും; നിലപാട് മയപ്പെടുത്തി എപദ്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി എ പദ്മകുമാര്‍ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്‍റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ല. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടി ആണ് സിപിഎം. ബിജെപി നേതാക്കൾ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട, മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read More

സമസ്ത കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് പരസ്യ പ്രസ്താവന ; നാസർ ഫൈസിക്ക് താക്കീത് നൽകി നേതൃത്വം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത്…

Read More