
യുഎഇയിലെ പൊതുനിരത്തിൽ പ്രതിഷേധം ; ബംഗ്ലദേശി പൗരൻമാർക്ക് ശിക്ഷ വിധിച്ച് അബൂദാബി ഫെഡറൽ അപ്പീൽ കോടതി
ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്ക്ക് ശിക്ഷ വിധിച്ച് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി. മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയുമാണ് വിധിച്ചത്.ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ്…