
പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് 4000 കോടി രൂപ; പദ്ധതികൾ അംഗീകരിച്ച് ശൈഖ് ഹംദാൻ
പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്റെ ഭാഗമായി ദുബൈയിൽ 4000 കോടി ദിർഹമിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം. ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പുനസംഘടനക്ക് ശേഷം ചേർന്ന ദുബൈ എക്സിക്യുട്ടീവ് കൗൺസിലിന്റെ ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. വൈവിധ്യമാർന്ന പദ്ധതികൾ അവതരിപ്പിക്കുന്ന പുതിയ നയം, എമിറേറ്റിലെ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ സമ്പന്നമാക്കാനും പ്രചോദനം നൽകാനും…