
ഒമാനിലെ സ്വദേശിവത്കരണം ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം
തൊഴിൽ വിപണിയിൽ ഒമാനി കേഡറുകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഒമാന്റെ തൊഴിൽ മേഖല രൂപപ്പെടുത്തുന്നതിൽ കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. bit.ly/4d9U0xB എന്ന ലിങ്ക് വഴി ചിന്തകളും നിർദേശങ്ങളും പൗരന്മാർക്ക് പങ്കിടാമെന്ന് അധികൃതർ വ്യക്തമാക്കി. നിർബന്ധിത ഒമാനൈസേഷൻ നിരക്കുകൾ കൈവരിക്കാത്ത കമ്പനികൾക്ക് കൂടുതൽ പിഴ ചുമത്തണോ?, ജോയന്റ് ഇൻസ്പെക്ഷൻ ടീം മുഖേനയുള്ള പരിശോധന വർധിപ്പിക്കണോ?, തൊഴിൽ വിപണിയിൽ ഒമാനി തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നിർദേശങ്ങൾ പങ്കിടുക എന്നിങ്ങനെയുള്ള…