
ഓർമ്മയും വായനയും ഉള്ളിടത്തോളം എഴുതും, പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുന്നു; സച്ചിദാനന്ദൻ
താല്ക്കാലിക മറവിരോഗം കാരണം പൊതുജീവിതം പതിയെ അവസാനിപ്പിക്കുകയാണ് എന്ന് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരൻ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതൽ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബർ ഒന്നിന് പുതിയ രൂപത്തിൽ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്. രോഗം വീണ്ടും വരാൻ കാരണം സമ്മർദ്ദമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താൻ പൊതുജീവിതം…