
ഷാർജ സൈനിക ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനം; സേവനം 2025 ജനുവരി മുതൽ
ഷാർജയിലെ സൈനിക ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കാൻ തീരുമാനം. 2025 ജനുവരി മുതൽ പുതിയ സേവനം ലഭ്യമാകും. അൽ ബതായിലെ സായിദ് മിലിറ്ററി ആശുപത്രിയിലാണ് പുതുവർഷം മുതൽ പൊതുജനങ്ങൾക്കും മെഡിക്കൽ സഹായം അനുവദിക്കുന്നത്. സേവനം വിപുലീകരിക്കുന്നതിൻറെ ഭാഗമായി ആശുപത്രിയുടെ പേര് ശൈഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രിയെന്ന് പുനർനാമകരണം ചെയ്യും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെങ്കിലും സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും നൽകിവരുന്ന എല്ലാ മെഡിക്കൽ സേവനങ്ങൾ തുടർന്നും നൽകും. വടക്കൻ മേഖലകളിലെ ജനങ്ങളുടെ വ്യത്യസ്ത മെഡിക്കൽ ആവശ്യങ്ങൾ അഭിമുഖീകരിക്കാനായി…