പരസ്യപ്രചാരണത്തിന് കൊട്ടികലാശത്തോടെ പരിസമാപ്തി, ഇനി നിശബ്ദ പ്രചാരണം

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിൽ മുന്നണികളുടെ കൊട്ടിക്കലാശം. വരുന്ന മണിക്കൂറുകൾ വോട്ടുറപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരിക്കും മുന്നണികൾ. പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷങ്ങളിലും ആത്മവിശ്വാസവും വാക്പോരുമായി സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂൺ നാലിന് വോട്ടെണ്ണൽ. കലാശക്കൊട്ടിനിടെ സംഘർഷമൊഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട് കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ച് നൽകിയിരുന്നു. ഇവിടങ്ങളിൽ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിയത്. നാൽപത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ആവേശം അണപൊട്ടി. സ്ഥാനാർത്ഥികൾ…

Read More