
ചരിത്രത്തിലെ ഏറ്റവും വലിയ പൊതുബജറ്റുമായി ഷാർജ എമിറേറ്റ്
എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ബജറ്റിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 2025 വർഷത്തേക്ക് ഏകദേശം 4200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരത, ജനങ്ങളുടെ മികച്ച ജീവിത നിലവാരം, സാമൂഹിക ക്ഷേമം എന്നിവയാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു. കൂടാതെ എമിറേറ്റിലെ സാമൂഹിക സുരക്ഷ, ഊർജം, ജലം,…