
പൊതുമുതലുകൾ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി
പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ ദേശീയ ദിനാഘോഷ പൊതുഅവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ…