ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും…

Read More

പ്രിയ​ഗായകന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്; തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം

മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.  ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാൻ വൈകിയതിനാൽ സം​ഗീത അക്കാദമിയിലെ പൊതുദർശന സമയത്തിലും മാറ്റം വന്നു. 10 മുതൽ 12 വരെ എന്നാണ് ആദ്യമറിയിച്ചിരുന്നത്….

Read More

ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠനം

ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (സിജിഡബ്ല്യുബി) റിപ്പോർട്ടിൽ പറയുന്നു. നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജൻ അധിഷ്ഠിത രാസവളങ്ങൾ ഉപയോഗിക്കുന്ന കാർഷിക മേഖലകളിൽ. വാർഷിക ഭൂഗർഭ ജല ഗുണനിലവാര റിപ്പോർട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളിൽ ഫ്ലൂറൈഡിൻ്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആർസെനിക് സാന്നിധ്യമുണ്ടെന്നും പറയുന്നു….

Read More

സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്തവര്‍ നാട്ടിലുണ്ട്; റോഡിലല്ലാതെ മലയിൽ പോയി പ്രകടനം നടത്തുമോ?: എ വിജയരാഘവന്‍

റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം ഏരിയ സമ്മേളനത്തിന്‍റെ  ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ വിജയരാഘവന്‍ രംഗത്ത്.ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ.റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം. മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാർ പാർലമെന്‍റ്  കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി.റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്.സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും…

Read More

പൊതു വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

പൊതു വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം. ഓരോ കുട്ടിയുടെയും…

Read More

നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

പൂജവയ്പ് പ്രമാണിച്ച്‌ നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.  നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്ബത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക

Read More

‘അമ്മ’യിൽ ഇനി ആര്?; വനിതാ അംഗത്തെ ജന.സെക്രട്ടറിയാക്കാനും നീക്കം

രഞ്ജിത്തിന്‍റെയും സിദ്ദിഖിന്‍റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം.ലൈംഗിക ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ജോയിൻ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം.  സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ്  വിവരം. ആരോപണങ്ങളുമായി…

Read More

ജനകീയ തെരച്ചിൽ; പങ്കാളികളായത് 2000ത്തോളം പേർ

വയനാട് ഉരുൾ ദുരന്തത്തിന്‍റെ പതിനൊന്നാം നാൾ 4 മൃതദേഹം കണ്ടെത്തി. സൂചിപ്പാറയിലെ ദുർഘട മേഖലയിൽ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രം തുടരുകയാണ്. ദുരന്ത മേഖലയിലെ ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു. ഞായറാഴ്ച വീണ്ടും തുടരും. കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഒരു ഭാഗത്ത് ജനകീയ തെരച്ചില്‍ നടക്കുന്നതിനിടെയാണ് സൂചിപ്പാറയിലെ അപകട സാധ്യത കൂടിയ സ്ഥലത്ത് നിന്ന് സന്നദ്ധ പ്രവർത്തകരും ദൗത്യ സംഘവും ചേർന്ന്…

Read More

സിബിഐയുടെ പേരിൽ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം; മുന്നറിയിപ്പ്

സൈബർ തട്ടിപ്പുകളുടെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സിബിഐ രംഗത്ത്. ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുത്. സിബിആ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നു. വാറൻറും സമൻസും കൃത്വിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്ുണ്ട്. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരരുത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു. അതിസമർത്ഥമായൊരു ഓൺലൈൻ സൈബർ തട്ടിപ്പിന് താൻ ഇരയായെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിവിദഗ്ധമായാണ് 15 ലക്ഷത്തിലധികം രൂപ…

Read More

പൊതുജനങ്ങളോട് സംവദിക്കാൻ എ ഐ റോബോട്ടിനെ രംഗത്തിറക്കി അബൂദാബി പൊലീസ്

പൊ​തു​ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കാ​നും ​ഗ​താ​​ഗ​ത ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മ​നു​ഷ്യ​ശ​രീ​ര​ത്തോ​ട് സ​മാ​ന​മാ​യ രീ​തി​യി​ൽ ത​യാ​റാ​ക്കി​യ സ്മാ​ർ​ട്ട് റോ​ബോ​ട്ടി​നെ വി​ന്യ​സി​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ്.ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം മ​റു​പ​ടി പ​റ​യാ​നാ​കു​ന്ന ഈ ​റോ​ബോ​ട്ടി​നെ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ക്കാ​നും ഉ​പ​യോ​​ഗി​ക്കാ​നാ​വും.സ്കൂ​ൾ ബ​സി​ന് പി​ന്നി​ൽ സ്റ്റോ​പ് സി​​ഗ്ന​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ പി​ന്നി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ റോ​ബോ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കും. അ​ബൂ​ദ​ബി പൊ​ലീ​സി​ലെ ട്രാ​ഫി​ക് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി പ​ട്രോ​ൾ​സ് ഡ​യ​റ​ക്ട​റേ​റ്റ് ആ​ണ് റോ​ബോ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഡ​യ​റ​ക്ട​റേ​റ്റി​ലെ കേ​ഡേ​ഴ്സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് റോ​ബോ​ട്ടി​നെ പ്രോ​​​ഗ്രാം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു….

Read More