‘പിടി ഉഷ ഏകാധിപതിയെ പോലെ , തീരുമാനങ്ങൾ ഒറ്റയ്ക്കെടുക്കുന്നു’ ; ഒളിംമ്പിക് അസോസിയേഷനിലെ കൂടുതൽ പേർ പിടി ഉഷയ്ക്കെതിരെ രംഗത്ത്

പിടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ (ഐ ഒ എ) കൂടുതല്‍ അംഗങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും അംഗങ്ങളെ കേള്‍ക്കാതെ ഐ ഒ എ പ്രസിഡന്റ് ഏകാധിപതിയായി പ്രവര്‍ത്തിച്ചുവെന്ന് റോവിങ് ഫെഡറേഷന്‍ അധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നടപടി മറികടക്കാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉഷ പ്രതികരിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി…

Read More

അവിശ്വാസ പ്രമേയത്തിനെതിരെ നീക്കവുമായി പി.ടി. ഉഷ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാറിനെ സമീപിച്ച് പ്രസിഡന്‍റ് പി.ടി. ഉഷ. ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകിയിരിക്കുകയാണ് പി.ടി ഉഷ. ഒളിമ്പിക് അസോസിയേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്നാണ് ഉഷ പരാതിയിൽ പറയുന്നത്. കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 25ന് ചേരുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ…

Read More

ഒളിംപിക് അസോസിയേഷനിൽനിന്ന് പിടി ഉഷയെ പുറത്താക്കാന്‍ നീക്കം; ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അദ്യവനിതാ പ്രസിഡന്റ് ആയ പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. 25ന് ചേരുന്ന ഐഒഎ യോഗത്തില്‍ അവിശ്വാസപ്രമേയം പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു. ഐഒഎയുടെ 15 അംഗ എക്സിക്യൂട്ടീവ് കൗണ്‍സിലിലെ 12 പേർ ഉഷയ്ക്ക് എതിരാണ്….

Read More

പിടി ഉഷ പാരീസിൽ രാഷ്ട്രീയം കളിച്ചു: പിന്തുണ ആത്മാര്‍ഥമായി തോന്നിയില്ല; വിനേഷ് ഫോഗട്ട്

ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ മേധാവി പിടി ഉഷ പാരീസ് ഒളിംപിക്‌സില്‍ രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനവുമായി ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. തന്നെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിംപിക്‌ അസോസിയേഷനില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയെന്നും തനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും വിനേഷ് പറഞ്ഞു. പിടി ഉഷ താന്‍ ആശുപത്രിയിലായിരിക്കുമ്പോഴെത്തി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.അത് ആത്മാര്‍ഥമായ പിന്തുണയായി തോന്നിയില്ലെന്നും വിനേഷ് പറഞ്ഞു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനേഷ് ഫോഗട്ടിന്റെ പരാമര്‍ശം. താന്‍ മുന്‍കൈയെടുത്താണ് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍…

Read More

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾക്ക് പ്രാധാന്യം നൽകാമായിരുന്നു; വിമർശനവുമായി പി.ടി ഉഷ

ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ. ഒളിംപിക്സ് നിരവധി കായികതാരങ്ങളുടെ ആഘോഷമാണ്. ഉദ്ഘാടന ചടങ്ങിൽ കുറച്ച് സമയം മാത്രമെ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളു. അതൊഴിവാക്കിയാൽ മറ്റെല്ലാം മികച്ച രീതിയിൽ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു. കായിക താരങ്ങൾക്കായി ഇന്ത്യൻ സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങൾക്ക് സർക്കാരിൽ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. യൂറോപ്പിന് പുറത്ത്…

Read More

പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പി.ടി ഉഷയുടെ പ്രസ്താവന അപലപനീയമാണെന്ന് പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്, കാരണം വ്യക്തികള്‍ ചേരുന്നതാണ് രാഷ്ട്രമെന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോള്‍ ആ രീതിയില്‍ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നത്. കൂടാതെ അവരുടെ സമരം, അവരുന്നയിക്കുന്ന വിഷയത്തോട് ശരിയായി പ്രതികരിക്കുന്നില്ല എന്നുള്ളതാണ് വാസ്തവത്തില്‍ രാജ്യത്തിന് അപമാനകരമായിട്ടുള്ളത്. ആ അപമാനത്തിന്റെ സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നുള്ളതാണ്….

Read More

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി.ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്: മന്ത്രി ബിന്ദു

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് മന്ത്രി ആർ ബിന്ദു. യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നത്. ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗിക പരാതികളിൽ നടപടി സ്വീകരിക്കാത്തത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ലേയെന്ന് താരങ്ങൾ ചോദിച്ചു. മാധ്യമങ്ങളെ വിളിച്ച് സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് കരഞ്ഞ പി ടി ഉഷയാണ് ലൈംഗിക ആരോപണമുന്നയിച്ച് പ്രതിഷേധിക്കുന്നവരെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More