പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികളായ സഹോദരങ്ങള്‍ കീഴടങ്ങി

ആൾമാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതാനെത്തിയ കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയോടിയ അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തായിരുന്നു. പൂജപ്പുര ചിന്നമ്മ മെമോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ്…

Read More

പിഎസ്‍സി പരീക്ഷകളിൽ പകുതിയും ഒരു വർഷത്തിനകം ഓൺലൈൻ

പിഎസ്‍സി പരീക്ഷകളിൽ പകുതിയും ഒരു വർഷത്തിനകം ഓൺലൈൻ രീതിയിലാകും. ഉയർന്ന തസ്തികകളിലേക്കുള്ള എല്ലാ പരീക്ഷകളും വിവരണാത്മക രീതിയിലാകും; ഉത്തരക്കടലാസ് സ്കാൻ ചെയ്ത് കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കിയുള്ള ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയത്തിലേക്കു മാറുകയും ചെയ്യും. ഒറ്റ വാക്കിൽ ഉത്തരം നൽകുന്ന ഒഎംആർ രീതിയിലൂടെ ഉദ്യോഗാർഥിയുടെ എഴുതാനുള്ള ശേഷിയും മറ്റും വിലയിരുത്താനാകില്ല. മനഃപാഠം പഠിച്ചെഴുതുന്നവർക്ക് ജയിക്കാൻ എളുപ്പവുമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ പ്രധാന തസ്തികകളിലെയും പരീക്ഷകൾ വിവരണാത്മക രീതിയിലേക്കു മാറ്റുന്നതെന്നു സ്ഥാനമൊഴിയുന്ന പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ…

Read More