പി.എസ്.സി കോഴ ആരോപണം ; അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും

പി എസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി നൽകുക. പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിടും. ജില്ല കോൺഗ്രസ്‌ കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. രാവിലെ പത്തിന്…

Read More

പി.എസ്.സി കോഴ ആരോപണം ; പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പി.എസ്.സി കോഴ ആരോപണത്തിൽ പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാവില്ല. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അവിടെ പരിശോധിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി കിട്ടിയോ എന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, പി.എസ്.സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കും . കർശന നടപടി എടുക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. എന്നാൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു…

Read More