
നഗ്നതാ പ്രദര്‍ശനക്കേസിലെ പ്രതിക്ക് സ്വീകരണം: വിമര്‍ശനവുമായി വനിതാ കമീഷന്
നഗ്നതാ പ്രദര്‍ശനക്കേസിലെ പ്രതിയായ സവാദിന് സ്വീകരണം നല്കിയ സംഭവത്തില്‍ വിമര്‍ശനവുമായി വനിതാ കമീഷന് അധ്യക്ഷ പി സതീദേവി. പ്രതിക്ക് സ്വീകരണം നല്കിയ സംഭവം അസംബന്ധമാണെന്നും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നല്‍കിയതെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവുമെന്ന് വനിത കമീഷന് വ്യക്തമാക്കി….