
ഗാസയിലേക്ക് ഭക്ഷ്യക്കിറ്റുകളുമായി ഖത്തർ ചാരിറ്റി
യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങളിലേക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർഡൻ വഴി അതിർത്തി കടന്ന് ഗാസയിൽ പ്രവേശിച്ചത്. 21,500 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെയാണ് ഏറ്റവും ഒടുവിലത്തെ സഹായം. ഒരു കുടുംബത്തിന് ഒരു മാസത്തിലേറെ കഴിയാനുള്ള വസ്തുക്കൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രായേൽ അധിനിവേശ സേന കടുത്ത ആക്രമണങ്ങൾ ആരംഭിച്ചതിനു പിറകെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ…