തനിക്ക് പിഎഫ്ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണം: ടി.എൻ പ്രതാപൻ

പിഎഫ്ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എംപി. പിഎഫ്ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതാപൻ രം​ഗത്തെത്തിയത്. തനിക്ക് പിഎഫ്ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ പറഞ്ഞു.  അതേസമയം, യൂത്ത് കോൺ​ഗ്രസ് തൃശൂരിൽ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപൻ തള്ളിപ്പറഞ്ഞു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്ന് പ്രതാപൻ വ്യക്തമാക്കി. ഇന്നലെയാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിക്കരികിൽ…

Read More