ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു

വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു. ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പുതിയ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ ഈടാക്കുക. അതുപോലെ നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതമാണ് പിഴയിടുക. മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000…

Read More

ലിംഗ, ലൈംഗിക സമത്വം വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം കാനഡയിലെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മാതാപിതാക്കൾ. ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിൽ ആയിരക്കണക്കിന് മാതാപിതാക്കൾ  പ്രതിഷേധിച്ചത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും, സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഈ പ്രതിഷേധത്തിനെതിരെ ആയിരങ്ങൾ അണിനിരന്ന്…

Read More

മണിപ്പുരില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് മണിപ്പുരിലെ പ്രതിഷേധക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സൈന്യത്തിന്റെ സന്ദേശം. സംഘര്‍ഷഭരിതമായ മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. സംസ്ഥാനത്തു സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ വനിതകള്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഇതാം ഗ്രാമത്തില്‍ 1200 സ്ത്രീകള്‍ അടങ്ങുന്ന സംഘം സൈന്യത്തെ തടഞ്ഞിരുന്നു. നാട്ടുകാര്‍ക്കു ജീവഹാനി ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചതിനാല്‍ സൈന്യത്തിനു പന്ത്രണ്ടോളം ഭീകരരെ മോചിപ്പിക്കേണ്ടിവന്നു. ‘വനിതാ പ്രവര്‍ത്തകര്‍ മനഃപൂര്‍വം സൈന്യത്തിന്റെ…

Read More

നിയമസഭയിൽ ബഹളം; കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് നിയമസഭയിലെത്തിയത്. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നു. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ തുടങ്ങിയ പ്ലക്കാർഡും ബാനറുമായി എത്തിയ പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേള ചിത്രീകരിക്കാൻ ഇത്തവണയും മാധ്യമങ്ങളെ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഈ ആവശ്യം ഉന്നയിച്ച് കത്തുനൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയും ഒഴിവാക്കി.

Read More

ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു

ദേശീയ ഗുസ്തി താരങ്ങളുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങൾ നേരിട്ട നടത്തിയ മാരത്തോൺ ചർച്ചയിലാണ് തീരുമാനം. താരങ്ങൾ ഉയർത്തിയ മിക്ക ആവശ്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറിനിൽക്കും. ബ്രിജ് ഭൂഷണെതിരെ ഉയർന്നത് അടക്കമുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും. താരങ്ങളുമായി കായിക മന്ത്രി നടത്തിയ രണ്ടാമത്തെ ചർച്ച ഏഴു മണിക്കൂറോളം നീണ്ടു. ബ്രിജ് ഭൂഷണിന്റെ രാജി, ഫെഡറേഷൻ…

Read More

വിവാദങ്ങളൊഴിയാതെ ‘പഠാൻ’; വീണ്ടും പോസ്റ്ററുകൾ കീറി

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന ‘പഠാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മാളിൽ ചിത്രത്തിന്റെ പരസ്യത്തിനായി പതിച്ചിരുന്ന പോസ്റ്ററുകൾ വലിച്ചുകീറി ഹിന്ദു സംഘടനകൾ. വിശ്വഹിന്ദു പരിഷത്ത്, ബജ്രറങ് ദൾ എന്നീ സംഘടനകളാണ് പോസ്റ്ററുകൾ നശിപ്പിച്ചത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കരുതെന്ന് താക്കീതു നൽകിയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ജനുവരി 25ന് പഠാൻ റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്. ചിത്രത്തിലെ ‘ബേഷരം രംഗ്…’ എന്ന ഗാനമാണ്…

Read More

കോവിഡ് നിയന്ത്രണങ്ങൾ: ചൈനയിൽ പ്രക്ഷോഭം പടരുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നതു തടയാൻ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇളവു നൽകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരത്തെ…

Read More