ഷെയ്ഖ് ഹസീനയുടെ സാരികളും കൊള്ളയടിച്ച് പ്രക്ഷോഭകർ; ബ്‌ളൗസുകളും ആഭരണങ്ങളും കൈക്കലാക്കി

ബംഗ്ലാദേശ് കലാപ സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടിരുന്നു. പിന്നാലെ പ്രക്ഷോഭകാരികൾ ഔദ്യോഗിക വസതിയിൽ ഇരച്ചുകയറി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കുകയാണ്. ഇതിനിടെ ഹസീനയുടെ ശ്രദ്ധേയമായ സാരികളും ആഭരണങ്ങളും പ്രക്ഷോഭകാരികൾ കൈക്കലാക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം പേരുകേട്ടവയാണ് അവരുടെ സാരികളും. എപ്പോഴും സാരിയിൽ മാത്രമായി കാണാറുള്ള മുൻ പ്രധാനമന്ത്രിയുടെ വസ്ത്രങ്ങൾ അന്താരാഷ്ട്ര സന്ദർശനങ്ങളിൽ മാദ്ധ്യമശ്രദ്ധനേടാറുണ്ട്. ഹസീനയുടെ സാരികൾ കൈക്കലാക്കിയവരിൽ ചിലർ അത് ഉടുത്ത് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സാരിക്ക് പുറമെ അവരുടെ ബ്‌ളൗസുകളും അടിവസ്ത്രങ്ങളുംവരെ പ്രക്ഷോഭകർ…

Read More

കോതമംഗലത്ത് സമരപ്പന്തൽ തകർത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്; സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് കുഴൽനാടൻ

കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചർച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമർശിച്ചു. സർക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി. കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി…

Read More

ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ; കർഫ്യൂ ഏർപ്പെടുത്തി

മഹാരാഷ്ട്രയിൽ ട്രാൻസ്പോർട്ട് ബസിന് തീയിട്ട് മറാഠ പ്രക്ഷോഭകർ. ജൽന ജില്ലയിലെ തീർഥപുരി നഗരത്തിലുള്ള ഛത്രപതി ശിവജി മഹാരാജ് ചൗക്കിലാണ് എംഎസ്ആർടിസി ബസ് കത്തിച്ചത്. മറാഠ സംവരണ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്രമങ്ങൾ അരങ്ങേറിയത്. ജൽനയിൽ 10 ദിവസമായി നിരാഹാര സമരത്തിലാണ് ജരാങ്കെ പാട്ടീൽ. മറാഠകൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സംവരണം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിക്കുന്ന പാട്ടീൽ, എല്ലാ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. അക്രമസംഭവങ്ങളെ തുടർന്ന് ജൽന ജില്ലയിൽ എംഎസ്ആർടിസി…

Read More

വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി; സമരം പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതിയെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയത് വലിയ ചർച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ പദ്ധതി വേണോ വേണ്ടയോ എന്ന് ചോദിക്കുന്നത് ശരിയല്ല. അടിയന്തിര പ്രമേയത്തിൽ പോലും ആവശ്യപ്പെട്ടത് സമരം ഒത്തുതീർക്കാൻ ശ്രമിക്കണം എന്നും ശ്രമിക്കുന്നുണ്ടെന്നും അത് തുടരണമെന്നുമാണ്. പ്രതിപക്ഷത്തിന് ചെയ്യാവുന്ന പരമാവധി വിട്ടുവീഴ്ച ചെയ്താണ് അടിയന്തിര പ്രമേയം…

Read More