മുനമ്പത്തെ സമരക്കാരുമായി മുഖ്യമന്ത്രി സംസാരിക്കും ; ചർച്ച ഓൺലൈൻ വഴി

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ഓൺലൈനായിട്ടായിരിക്കും ചർച്ച നടത്തുക. സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാർക്ക് ഉറപ്പ് നൽകും. ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. എറണാകുളം കളക്ടർ അടക്കമുള്ള ഉദ്യോ​ഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. അതേ സമയം, മുനമ്പത്തെ വഖഫ് ഭൂമി തർക്ക പരിഹാരത്തിനായി ജൂഡീഷ്യൽ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. മൂന്ന് മാസത്തിനുള്ളിൽ…

Read More

നികുതി വർധനയ്ക്കെതിരെ പ്രക്ഷോഭം; കെനിയയിൽ പാർലമെന്‍റിന് ജനക്കൂട്ടം തീയിട്ടു

കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടു. കൂറ്റൻ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു. സംഘർഷം…

Read More

ബിബിസി ഡോക്യുമെന്റി പ്രദർശനനത്തിനെതിരെ നടന്ന പ്രതിഷേധം; പൊലീസ് കേസെടുത്തു

ബിബിസി ഡോക്യുമെന്റി പ്രദർശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് കേസിലെ പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദർശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ നിർവാഹമില്ലെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ….

Read More

തിരുവനന്തപുരംനഗരസഭാ കത്ത് വിവാദം: പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധക്കാരെ  വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കൗൺസിലിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ നേതാക്കളെയാണ് ചർച്ചക്ക് വിളിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ  നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ചർച്ച. ആദ്യ ഘട്ട ചർച്ചക്ക് ശേഷവും പ്രതിഷേധം തുടരുന്ന സ്ഹചര്യത്തിലാണ് പ്രതിഷേധക്കാരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞ നാലിനാണ് സർക്കാർ ആദ്യ ഘട്ട ചർച്ച നടത്തിയത്. എന്നാൽ മേയർ രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.   അതേസമയം കത്ത് വിവാദത്തിൽ…

Read More

വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘർഷങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് അന്വേഷണം ദേശീയ…

Read More

വിഴിഞ്ഞം പ്രതിഷേധം: സമരപന്തൽ പൊളിക്കണമെന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം. അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ തീര ശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.എംഡി കുടാലെ അധ്യക്ഷനായ സമിതിയിൽ 4 അംഗങ്ങളുണ്ട്….

Read More