ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പൊലീസ്; പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ എഎപി;

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ഡൽഹി പൊലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു. അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ഡൽഹിയിൽ വാര്‍ത്താസമ്മേളനം വിളിച്ച…

Read More

കെജരിവാളിന്റെ അറസ്റ്റ്: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയാൻ എഎപി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാര്‍ട്ടി പ്രവര്‍ത്തകരോട് രാവിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം.മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും രാവിലെ നടക്കും. ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് 11.3ക്കാണ് മാര്‍ച്ച് നടത്തുക….

ഡൽഹിയിൽ മെഗാ പ്രതിഷേധത്തിന് എഎപി; രാംലീലയിലേക്ക് മെഗാ മാർച്ച് നടത്തുമെന്ന് ‘ഇന്ത്യ’

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി ദുരുപയോഗം ചെയ്യുന്നെന്നാണ് എഎപിയുടെ ആരോപണം. ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പാർട്ടി എംഎൽഎമാരും ഉദ്യോഗസ്ഥരും ഇന്ത്യ മുന്നണി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് ഷഹീദി പാർക്കിലേക്കുള്ള റോഡിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ‘രാഷ്ട്രീയ…

Read More

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; പ്രതിഷേധ പ്രകടനുമായി സിപിഐഎം

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം എംഎ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇഡി നടപടി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിമര്‍ശിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നീണ്ടു. മോദിയും ബിജെപിയും ഭയപ്പാടിലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; കേസുകൾ പിൻവലിച്ച് കേരള സർക്കാർ ഉത്തരവിറക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കെതിരെ എടുത്ത കേസുകൾ ഒടുവിൽ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കാൻ അനുമതി നൽകിയുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉൾപ്പെടെ എടുത്ത നൂറുകണക്കിനു കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ആകെ…

Read More

ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആർടിസി ജീവനക്കാരൻ; പിന്തുണയുമായി സഹപ്രവര്‍ത്തകരും

കെഎസ് ആർടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു. മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ്…

Read More

സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് പ്രതിഷേധം; എട്ട് ഫ്രട്ടേണിറ്റി മൂവ്മെന്റ് പ്രവർത്തകർ റിമാന്റിൽ

സിഎഎ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട് ആകാശവാണി നിലയത്തിലേക്ക് മാർച്ച് നടത്തിയ എട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ റിമാൻഡിൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വസീം പിണങ്ങോട്, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, വൈസ് പ്രസിഡൻറ് ആദിൽ അലി, ജില്ല കമ്മിറ്റി അംഗം നാസിം പൈങ്ങോട്ടായി, ഹസനുൽ ബന്ന, സവാദ്, സഫിൻ, അനസ് എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ…

Read More

സിഎഎയ്ക്ക് എതിരായ പ്രതിഷേധം; കേസുകൾ അധികവും ഇടത് മുന്നണി പ്രവർത്തകർക്കെതിരെ, ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട് എം വി ഗോവിന്ദൻ

സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിഭാഗവും ഇടതു മുന്നണി പ്രവർത്തകര്‍ക്ക് എതിരെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൗരവ സ്വഭാവമുള്ള കേസുകളും കൂട്ടത്തിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തിൽ അത് നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഐഎമ്മിന്റെ നിലപാട്. എന്നാൽ കോൺഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാൽ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന് സ്വാധീനമുള്ള…

Read More