മുന്നറിയിപ്പില്ലാതെ അഞ്ച് വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്.  ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവരുന്നത്. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട മൂന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി….

Read More

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി

 ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു.  അതേസമയം, സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാനായില്ല. സംഘടനകൾ സമരം തുടരുകയാണ്. ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്.  ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്. പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനുള്ള…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിന് എതിരായ സമരം ; ഗതാഗത മന്ത്രി അധിക്ഷേപിച്ചതായി ആരോപണം , മാപ്പ് പറയണമെന്ന് സിഐടിയു

സംസ്ഥാനത്ത് നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സമരം ചെയ്തവരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധിക്ഷേപിച്ചതായി ആരോപണം. മലപ്പുറത്ത് നടക്കുന്ന സമരം ഡ്രൈവിങ് സ്കൂൾ മാഫിയകളുടെ നേതൃത്വത്തിലാണെന്നാണ് മ​ന്ത്രി പറഞ്ഞത്. വാഹനം നേരാവണ്ണം ഓടിക്കാൻ അറിയാത്തവർക്ക് ലൈസൻസ് കൊടുക്കുന്നത് അപകടകരമാണ്. മലപ്പുറത്ത് ഒരു മാഫിയയുണ്ട്. അവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം മാഫിയകളെ ഒന്നും സർക്കാർ അംഗീകരിക്കില്ല. ഒരു ഉദ്യോഗസ്ഥൻ 126 ലൈസൻസാണ് ഒരു ദിവസം നൽകിയത്. കൂടാതെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ്നസും നൽകി. ഇത്…

Read More

വിശ്രമ മുറി നവീകരിക്കുന്നില്ല ; പ്രതിഷേധവുമായി ടിടിഇമാർ

വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടി.ടി.ഇമാർ സമരത്തിൽ. ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിൽ കിടന്നാണ് ടി.ടി.ഇമാർ സമരം ചെയ്യുന്നത്. വിശ്രമുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദേശം ഉണ്ടായിട്ടും ഡിവിഷനുകൾ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം. ഒരുപാട് തവണ പരാതികൾ ഉന്നയിച്ചിട്ടും യാതൊരുവിധ പരിഹാരവും ലഭിച്ചില്ലെന്ന് സമരക്കാർ പറഞ്ഞു. സംയുക്ത ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിശ്രമമുറികളിൽ കുടിവെള്ളം, കാന്റീൻ എന്നിവ ഉറപ്പാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. വനിതാ ടി.ടി.ഇമാർക്കായി പ്രത്യേക വിശ്രമമുറി വേണമെന്നും ആവശ്യമുണ്ട്.

Read More

കശ്മീരിലെ അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റി ; പ്രതിഷേധവുമായി ഇന്ത്യാ മുന്നണി, ഗൂഢാലോചനയെന്ന് ആരോപണം

കശ്മീരിലെ അനന്ത് നാഗ് – രാജൗരി മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മാറ്റിയതിൽ പ്രതിഷേധം.വോട്ടെടുപ്പ് മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന് ഇൻഡ്യ സഖ്യം പറയുന്നു. പ്രചാരണത്തിനൊപ്പം അവസാന ഘട്ടവോട്ടെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തിരക്കിൽ കൂടിയാണ് രാഷ്ട്രീയപാർട്ടികൾ. ജമ്മു കശ്മീരിലെ പ്രമുഖ പാർട്ടികളായ പിഡിപിയും നാഷണൽ കോണ്‍ഫറന്‍സും ഉയർത്തിയ പ്രതിഷേധത്തെ അവഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. മേയ് 7 ഇൽ നിന്നും 25 ലേക്കാണ് മാറ്റിയത്. ജമ്മു -ഉദം പൂർ മണ്ഡലങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ബി.ജെ.പിക്ക് താഴ്‌വാരയിലേക്ക് കടന്നു കയറാനുള്ള സൗകര്യത്തിന് വേണ്ടിയാണ് തിയതി മാറ്റം…

Read More

പ്രകടന പത്രിക കൂട്ടത്തോടെ മോദിക്ക് അയച്ചു; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ്

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പ്രതികരിച്ചു.  കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്….

Read More

എസ്എഫ്ഐ നടത്തിയത് ആക്രമണം; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി: ഗവർണർ

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്.  പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ​ഗവർണർ വ്യക്തമാക്കി.  രാജ്ഭവന് കിട്ടേണ്ട പണം…

Read More

പത്രിക സമർപ്പിക്കാൻ ആദ്യ ടോക്കൺ കിട്ടിയില്ല; പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ കാസർകോട് തർക്കം. ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതി. ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത്…

Read More

ബന്ദികളുടെ മോചനം നീളുന്നു: ജറുസലേമിൽ നെതന്യാഹുവിനെതിരെ പ്രതിഷേധറാലികൾ

ജറുസലേമിൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധറാലികൾ. നെതന്യാഹു രാജി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാവുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രതിഷേധങ്ങൾ ആവർത്തിമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഒക്ടോബർ 7ന് ഹമാസ് ആക്രമിച്ച സമയത്ത് ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ ശക്തമായിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് ഇപ്പുറം അതല്ല ജറുസലേമിൽ നിന്നുള്ള കാഴ്ചകളെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ആയിരക്കണക്കിന് ആളുകളാണ് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് തെരുവുകളിലെത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാനപാത തടഞ്ഞ പ്രതിഷേധക്കാർക്ക്…

Read More

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ല; സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് എം.ടി രമേശ്

സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ലെന്ന് എം.ടി രമേശ് ആരോപിച്ചു സം പൗരത്വ ഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ഇടത് വലത് മുന്നണികൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു. കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടക്കുമ്പോൾ…

Read More