
പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റം അനിശ്ചിതത്വത്തിൽ ; പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ
സംസ്ഥാനത്തെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകരുടെയും എ.ഇ.ഒമാരുടെയും സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ. ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് 2024-25 വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചത്. സർക്കുലർ പ്രകാരം മെയ് 22ന് താല്ക്കാലിക സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പരാതികൾ പരിഹരിച്ച ശേഷമുള്ള ലിസ്റ്റ് മെയ് 29ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ച ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ച അന്തിമ സ്ഥലംമാറ്റ പട്ടിക ആറാം പ്രവൃത്തി ദിനം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. വെബ്സൈറ്റിലെ സാങ്കേതിക…