ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസത്തിനായി സമരത്തിനിറങ്ങി ദുരന്തബാധിതർ

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി 3 മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.  ഇതിനിടെ വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വയനാടിന് നൽകുന്ന സഹായത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി…

Read More

പുനരധിവാസം വൈകുന്നു; കളക്ടറേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങി വയനാട് ദുരിതബാധിതർ

പുനരധിവാസം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിക്കാനൊരുങ്ങി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർ. അടുത്തയാഴ്ച സമരം നടത്താനാണ് ആലോചനയെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്‌ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വയനാട്ടിലെ ദുരിതബാധിതർ. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തം കഴിഞ്ഞ…

Read More

കണ്ണൂർ എഡിഎമ്മിന്റെ മരണം; പി.പി ദിവ്യക്കെതിരെ കോൺ​ഗ്രസ്- ബിജെപി പ്രതിഷേധം

കണ്ണൂർ എ‍ഡിഎം നവീൻ ബാബുവിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പരിയാരം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റുമോർട്ടം നടക്കുക. ഇതിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി. പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതൽ പ്രതിഷേധപരിപാടികൾ ഉണ്ടായേക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഏർപ്പെടുത്തിയിരിക്കുന്നത്. യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേടുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയത്…

Read More

നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

Read More

നിയമസഭയിലെ പ്രതിഷേധം; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

നിയമസഭയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. മന്ത്രി എം.ബി.രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവം കടുത്ത അച്ചടക്ക ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി ലഭിച്ചു. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള…

Read More

‘എന്നോട് മറ്റേ വർത്തമാനം പറയരുത്, അതൊക്കെ നിന്റെ കൈയിൽ വച്ചാൽ മതി”; നിയമസഭയിൽ വി ജോയി

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം സ്പീക്കർക്ക് നേരെ കടുത്ത വിമർശനങ്ങലുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.ഇതിനിടയിൽ വർക്കല എംഎൽഎയും സിപിഎം…

Read More

മുഖ്യമന്ത്രി രാജിവെക്കണം: പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്: നാളെ മുതൽ ബ്ലോക്ക് തല സമരം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് കെപിസിസി. ശനിയാഴ്ച (ഒക്ടോബര്‍ 5) മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം. ഒക്ടോബര്‍ 5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും.  മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക…

Read More

‘സിദ്ധരാമയ്യ രാജിവെക്കണം’;  പ്രതിഷേധ മുന്നറിയിപ്പുമായി ബിജെപിയും ജെഡിഎസും രം​ഗത്ത്

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രം​ഗത്ത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) സ്ഥലം അനുവദിച്ച കേസിൽ കർണാടക മുഖ്യമന്ത്രിക്കെതിരെ പൊലീസ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടതോടെയാണ് പ്രതിഷേധം.  കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാജിവെക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തും. അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും വിജയേന്ദ്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിൽ…

Read More

മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

Read More

പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്, ഇവരെ നാടുകടത്തും

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ പരസ്യ പ്രകടനം നടത്തിയ വിദേശികൾക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരന്മാർക്ക് മാപ്പ് നൽകാനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ ജയിലിൽ കഴിയുന്ന എല്ലാവരെയും യുഎഇ വിട്ടയക്കും. ഇവരെ നാടുകടത്തുകയും ചെയ്യും. ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാറിനെതിരെ പ്രതിഷേധം അരങ്ങേറിയ ദിവസങ്ങളിലാണ് യുഎഇയിലും ബംഗ്ലാദേശികളായ പ്രവാസികൾ പരസ്യ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 22ന് ഇവരിൽ മൂന്ന്…

Read More