കെബി ഗണേഷ്‍കുമാറിനുനേരെ മുൻ കെഎസ്ആര്‍ടിസി ജീവനക്കാരന്‍റെ പ്രതിഷേധം; വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി

പാലക്കാട് നടന്ന കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം. പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരനു നേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നൽകി. ഓഫീസ് വളയുന്ന സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനിടെ മന്ത്രിക്കെതിരെ സദസിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായി. പാലക്കാട്-മൈസൂരു റൂട്ടിലും പാലക്കാട്-ബംഗളൂരു റൂട്ടിലും പുതിയ ബസ് സര്‍വീസുകളും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ…

Read More

ദുരന്ത നിവാരണ ഭേതഗതി ബില്ലിൽ വയനാട് വിഷയം ഉയർത്തി പ്രതിഷേധം ; പാർലമെൻ്റിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ

ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി. സർക്കാർ എടുത്തു ചാടി ബിൽ അവതരിപ്പിക്കുകയാണെന്ന് ശശി തരൂർ വിമർശിച്ചു. വിദ്ഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480…

Read More

വൈദ്യുതി നിരക്ക് വർദ്ധന; ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും

വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർദ്ധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി…

Read More

പാർലമെൻ്റിലെ പ്രതിഷേധം ; പ്രതിപക്ഷത്ത് ഭിന്നത രൂക്ഷമാകുന്നു , അദാനിക്ക് എതിരെ മാത്രം നിലപാട് കൈക്കൊള്ളുന്നതിൽ കോൺഗ്രസിന് വിമർശനം

പാര്‍ലമെന്‍റ് നടപടികളോട് സഹകരിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത. അദാനിയേയും മറ്റ് വിഷയങ്ങളേയും ചൊല്ലി സഭക്കകത്തും പുറത്തും ഇന്ത്യ സഖ്യം ഇന്ന് രണ്ട് തട്ടിലായിരുന്നു. സംഭല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു അദാനി വിഷയത്തില്‍ സഭ നടപടികള്‍ തടസപ്പെടുത്താതെ പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധിക്കുകയായിരുന്നു കോണ്‍ഗ്രസിന്‍റെ പദ്ധതി. എന്നാല്‍ സഭക്ക് പുറത്ത് പ്രതിഷേധം നടന്നപ്പോള്‍ കോണ്‍ഗ്രസും ആംആ്ദമി പാര്‍ട്ടിയും അദാനി വിഷയം…

Read More

വയനാടിനോടുള്ള കേന്ദ്ര അവഗണന: ഡിസംബ‍ർ അഞ്ചിന് സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന്   മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും

Read More

ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ

തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ…

Read More

വയനാട് ദുരന്തം: എൽഡിഎഫിനൊപ്പം സമരത്തിനില്ല; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ

വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമ‍‍ർശിച്ചു. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര…

Read More

പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ സംഘർഷം

ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം. പ്രയാ​ഗ്‍രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പൊലീസ് ബാരിക്കേഡ് തകർത്തതാണ് സംഘ‌ർഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.  പൊതുമുതൽ നശിപ്പിച്ചതിന് 12 പേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് വൻ പൊലീസ് വിന്യാസം തുടരുകയാണ്. യുപി പിഎസ്‍സി ഡിസംബറിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്ന റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്കുള്ള…

Read More

പാലക്കാട്ടെ പാതിരാ റെയ്ഡ് ; പ്രതിഷേധവുമായി കോൺഗ്രസ് , മാർച്ചിൽ സംഘർഷം

പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. എസ്‍പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ്…

Read More

ശമ്പളം മുടങ്ങി; സമരം തുടങ്ങി 108 ആംബുലൻസ് ജീവനക്കാർ: സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ചുകൊണ്ടാണ് പ്രതിഷേധം

ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ സർവീസ് നിർത്തിവച്ചുകൊണ്ടാണ് പ്രതിഷേധം. 108 ആംബുലൻസ് സേവനം നിലച്ചതോടെ അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയാണ് പൊതുജനത്തിന്. അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെ എട്ട് മണി മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും സർവീസ് പൂർണ്ണമായും നിർത്തിവെച്ച് സമരം ആരംഭിച്ചപ്പോൾ ചിലസ്ഥലങ്ങളിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ എടുക്കാതെയാണ്…

Read More