വാഹനത്തിലേക്ക് ചാടി അപകടമുണ്ടാക്കാൻ ശ്രമം: കറുപ്പ് വിരോധമില്ല; മുഖ്യമന്ത്രി

കേരളത്തിൽ ഉടനീളം നികുതി വർധനവിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങൾക്ക് സർക്കാരിനെ അപകീർത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധനസെസിനെ ന്യായീകരിച്ചും സഭയിൽ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിൽ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം…

Read More

പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു…

Read More

ഡൽഹിയിൽ വീണ്ടും പൊളിക്കൽ: പ്രതിഷേധിച്ച സ്ത്രീകളടക്കം അറസ്റ്റിൽ

ഡൽഹി മെഹ്‌റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി. മെഹ്‌റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം…

Read More

ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു, സഭ പിരിഞ്ഞു

ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിഞ്ഞു. ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ…

Read More

അദാനി വിവാദം; പാർലമെന്റിൽ ഇരുസഭകളിലും പ്രതിഷേധം

അദാനി വിവാദത്തിൽ ഇന്നും പാർലമെൻറിൽ പ്രതിഷേധം. ചോദ്യോത്തര വേളക്കിടെ ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയിൽ ചെയറിനടുത്തെത്തി ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാൽ അടിയന്തര…

Read More

ഇന്ധന സെസ് പിൻവലിക്കണം;പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം 2ാംദിവസം

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്  

Read More

ജനവിരുദ്ധ ബജറ്റ്; കോണ്‍ഗ്രസ് കരിദിനം ഇന്ന്

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും  നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍  ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ…

Read More

വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം, ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല; അൽഫോൺസ് പുത്രൻ

ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ട്രോളുകളും ഒട്ടേറെ വിമർശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ്. താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം പക്ഷേ സോഷ്യൽ മീഡിയ പേജിൽ വന്ന് ദേഷ്യം…

Read More

വിഴിഞ്ഞം തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങാൻ അദാനി; സംഘർഷാവസ്ഥ

മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സർക്കാരിനെ അറിയിച്ചത്. തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘർഷാവസ്ഥയുണ്ടായി….

Read More

കോഴിക്കോട് കോതിയിൽ മാലിന്യപ്ലാന്റിനെതിരെ തെരുവിൽ പ്രതിഷേധം

കോഴിക്കോട് കോതിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പൊലീസിന്റെ ബലപ്രയോഗം. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. മുദ്രാവാക്യം വിളികളോടെ റോഡിൽ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് എത്തിയത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി….

Read More