ഇന്ത്യൻ വിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്ത് ഖലിസ്ഥാൻ അനുകൂലികൾ ; റാലി ഈ മാസം 8ന് ലണ്ടനിൽ

ഈ മാസം എട്ടിനാണ് ലണ്ടനിൽ ഇന്ത്യ വിരുദ്ധ റാലിക്ക് ഖാലിസ്താന്‍ അനുകൂലികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ പോസ്റ്ററുകളും ബാനറുകളും ഖാലിസ്താന്‍ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം പത്തിൽ താഴെ മാത്രം ഫോളോവേഴ്സുള്ള അക്കൗണ്ടുകൾ 2023 ജൂണിൽ സൃഷ്ടിച്ചവയാണ്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെയുള്ള ഇന്ത്യൻ വിരുദ്ധ പ്രചാരണം തുടങ്ങിയത്. ”ഖാലിസ്താന്‍, ‘കില്‍ ഇന്ത്യ’ റാലീസ് 8 ജൂലായ് ടു…

Read More

‘മിൽമ മതി’; പശുക്കളുമായി റോഡിലിറങ്ങി കർഷകരുടെ പ്രതിഷേധം  

വയനാട്ടിൽ നന്ദിനി ഔട്ട്ലെറ്റുകൾക്കെതിരെ പ്രതിഷേധവുമായി ക്ഷീരകർഷകർ. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ പറഞ്ഞു. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കർഷകർ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. മിൽമയ്ക്ക് പാൽകൊടുത്തും ആനുകൂല്യം നേടിയും വളർന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങൾ. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വർധിത ഉൽപന്നങ്ങളും…

Read More

കെ.സുധാകരന്റെ അറസ്റ്റ്: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം, സംഘർഷം

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ പ്രതിഷേധം അരങ്ങേറി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിനു മുന്നിലെ റോഡ് ഉപരോധിച്ചു. ഇവിടെനിന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് വാഹനം തടയാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസുമായി വാക്കേറ്റമുണ്ടായി. പ്രവീൺ കുമാർ അടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

Read More

‘സമരത്തിൽനിന്ന് പിന്മാറിയിട്ടില്ല’; റിപ്പോർട്ടുകള്‍ തള്ളി സാക്ഷി മാലിക്

ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്. താന്‍ സമരത്തില്‍നിന്ന് പിന്‍മാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സാക്ഷി മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്….

Read More

ബ്രിജ് ഭൂഷനെതിരെ 2 എഫ്ഐആർ

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്ത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ വിവരം പുറത്തുവന്നത്. ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച പരുക്കുകൾക്കു റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ…

Read More

പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടി സ്വീകരിക്കില്ല: വിമർശനവുമായി യോഗേശ്വർ ദത്ത്

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചുള്ള സമരത്തിനെതിരെ ഒളിംപിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. ഗുസ്തി താരങ്ങളെ അപമാനിച്ച സംഭവത്തിൽ നടപടി വേണമായിരുന്നെങ്കിൽ മൂന്നു മാസം മുൻപ് പരാതിപ്പെടണമായിരുന്നു. അതു ചെയ്യാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വർ ദത്ത് വിമർശിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിച്ച സമിതിയിലെ അംഗമാണ് യോഗേശ്വർ ദത്ത്. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ വെള്ളിയാഴ്ച ഡൽഹി പൊലീസ് രണ്ട് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളിൽ…

Read More

ബിജെപി ‘വാഷിംഗ് മെഷീൻ പാർട്ടി’;സ്വന്തം ആൾക്കാർക്ക് ക്ലീൻചിറ്റ്; വാഷിംഗ് മെഷീനുമായി വേദിയിൽ മമത

ബിജെപിയ്ക്കെതിരേ ശക്തമായ പ്രതിരോധമാണ് പ്രതിപക്ഷ പാർട്ടികൾ ആസൂത്രണം ചെയ്യുന്നത്. ബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ മമതാബാനർജി നടത്തിയത് വാഷിംഗ് മെഷീൻ ഉപയോഗിച്ചുള്ള പ്രതിഷേധങ്ങളാണ്. ബിജെപിയെ ‘വാഷിംഗ് മെഷീൻ പാർട്ടി’ എന്നായിരുന്നു ആക്ഷേപിച്ചത്. ബിജെപി സ്വന്തം ആൾക്കാരെ സംരക്ഷിക്കുന്നു എന്നും ബിജെപി നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകുന്നു എന്നും ആരോപിച്ച് പ്രതീകാത്മകമായിട്ടാണ് വാഷിംഗ് മെഷീനുമായി മമതാബാനർജി പ്രതിഷേധിക്കുന്നത്.  കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ ഒരു പടുകൂറ്റൻ വാഷിംഗ് മെഷീനുമായിട്ടാണ് മമത ധർണ്ണ നടത്തിയത്. കറുത്ത ചെളിപറ്റിയ വസ്ത്രങ്ങൾ മമത…

Read More

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.  മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച്…

Read More

 പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം: സഭ താല്‍ക്കാലിമായി നിർത്തി

നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും…

Read More

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും…

Read More