
ബിവറേജിന് മുന്നിൽ കൂടുന്ന ഖദർധാരികൾ പോലും ജനവിരുദ്ധ സദസ്സിനില്ല; മന്ത്രി വാസവൻ
നവകേരള സദസ്സിന് അന്ത്യകൂദാശ നൽകുമെന്ന കോൺഗ്രസിന്റെ പ്രസ്താവന അവർക്കുതന്നെ ചേരുന്നതാണെന്ന് മന്ത്രി വി.എൻ വാസവൻ. ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും കോൺഗ്രസിന്റെ ജനവിരുദ്ധ സദസ്സിന് ഉണ്ടായിട്ടില്ലെന്നും ആ പാർട്ടി അവസാനിക്കാൻ പോകുന്നുവെന്നും വാസവൻ കൂട്ടിച്ചേർത്തു. ഇരമ്പിയാർക്കുന്ന ജനസമൂഹം കേരളമാകെ ഒഴുകിയെത്തിയപ്പോൾ യഥാർഥത്തിൽ സായാഹ്നങ്ങളിൽ ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും അവരുടെ ജനവിരുദ്ധ സദസ്സുകളിൽ ഉണ്ടായിരുന്നില്ല. പത്തോ അമ്പതോ നൂറോ പേരേ വെച്ചിട്ട് ഇരമ്പിയാർത്തുവരുന്ന ജനസമൂഹത്തെ അവർ നേരിടുമെന്നാണ് പറയുന്നത്. നവകേരള സദസ്സ്…