
കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായി, കേരളത്തിന്റെ നേട്ടങ്ങൾക്കുളള ശിക്ഷയാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി
ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കുവാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിവിധ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുവാൻ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഇന്ത്യൻ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷത്തിലാണ് നമ്മൾ.സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണിത്. ഫെഡറൽ സംവിധാനം സംരക്ഷിക്കണം.ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നൽകിയത്. വെറും 12.17…